തിരുവനന്തപുരം: മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായി സഞ്ജുസാസംസണ്‍ ആദ്യമയായി ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജുവെത്തുന്നത് സ്റ്റീവ് സ്മിത്തിനെ മാറ്റിയാണ്. പഞ്ചാബ് കിംഗ്‌സുമായാണ് ആദ്യമത്സരം. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളി. ഇതിനിടെ രാജസ്ഥാന്റെ ഔദ്യോഗിക ജഴ്‌സി പൃഥ്വിരാജിനും മകള്‍ അല്ലിക്കും സഞ്ജു സമ്മാനമായി നല്‍കിയ വാര്‍ത്തയും വൈറലായിരുന്നു. പൃഥ്വിരാജ് സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും നന്ദി അറിയിച്ച് പങ്ക് വച്ച കുറിപ്പും വൈറലായിരുന്നു.
പൃഥ്വിയുടെ ഫേസ്ബുക്ക് കുറിപ്പ്
സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും. സഞ്ജു ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.