കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമല്‍് ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും.പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും വീടുകളില്‍ നടത്തേണ്ടി വരും. റമദാന്‍ വ്രതത്തിന് അവസാനം കുറിച്ചു കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ചന്ദ്ര കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം മതത്തിലെ ആഘോഷ ദിനങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. ഈ കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികള്‍ നോമ്പ് നോക്കുന്നത്. റമദാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദുല്‍ ഫിത്തര്‍.ഇന്ത്യയില്‍ കേരളത്തിലൊഴികെയുള്ള സംസ്ഥാനങ്ങളില്‍ നോമ്പ് തുടങ്ങിയത് ഏപ്രില്‍ 14 നാണ്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് ഓരോ മാസവും തുടങ്ങുന്നത് ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും പെരുന്നാള്‍ ആഘോഷങ്ങള്‍ വളരെ ലളിതമായ രീതിയിലേ നടത്തപ്പെടുകയുള്ളൂ. ആളുകള്‍ കൂടുതല്‍ ദാന ധര്‍മ്മങ്ങളിലും മറ്റു ചാരിറ്റി പ്രവര്‍ത്തനിങ്ങളിലും ഏര്‍പ്പെടുന്ന സമയം കൂടിയാണ് ഈദ്.
2021-05-12

