ഫിറോസാബാദ് : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കേസിലെ പ്രൊഫസറെ ജയിലലടച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ സ്വമേധേയായാണ് പ്രൊഫസര്‍ ഷഹര്യാര്‍ അലി ഹാജരായത്. ചെവ്വാഴ്ച കോടതിക്ക് മുന്‍പാകെ ഇടക്കാല ജാമ്യാപേക്ഷയും ഇയാള്‍ നല്കിയിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റില്‌നിന്ന് സംരക്ഷണം നല്കാന്‍ ഈ മാസം ആദ്യം സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
2021-07-21

