ന്യൂഡല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ക്കായി സെപ്റ്റംബര്‍ 15-നകം നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.’താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത കഴിവുറ്റ ധാരാളം ആളുകള്‍ രാജ്യത്തുണ്ട്. മിക്കപ്പോഴും നമ്മള് അവരെക്കുറിച്ച് കേട്ടിട്ടുണ്ടാകണമെന്നില്ല. അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ നിങ്ങള്‍ക്കറിയാമോ? പദ്മ പുരസ്കാരങ്ങള്‍ക്കായി നിങ്ങള്‍ക്കവരെ നാമനിര്‍ദേശം ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 15 വരെ സൈറ്റില്‍ നാമനിര്‍ദേശങ്ങള്‍ നല്‍കാം’, മോദി ട്വീറ്റ് ചെയ്തു.പദ്മ വിഭൂഷണ്‍, പദ്മ ശ്രീ തുടങ്ങിയവ രാജ്യം നല്കുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളാണ്.
2021-07-12

