ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് അയച്ച് എന്‍എസ്എസ്

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനായുള്ള മുന്നാക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് അയച്ച് എന്‍എസ്എസ്. മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തുകൊണ്ടും, കാലതാമസം കൂടാതെ പട്ടിക പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എന്‍്.എസ്.എസ്. ഹൈക്കോടതി മുമ്പാകെ ഫെബ്രുവരിയില്‍ ഉപഹര്‍്ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ വാദം കേട്ട ശേഷം മുന്നാക്കസമുദായ പട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുള്ള സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കുന്നത് ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിക്ക് എതിരായി അഭിഭാഷകന്‍ മുഖേന എന്‍്.എസ്.എസ്. കോടതിയലക്ഷ്യ നോട്ടീസ് നല്കിയിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല് സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.