ന്യൂഡൽഹി : കള്ളം പറയുന്നത് രാഹുൽ ഗാന്ധിക്ക് ശീലമായി മാറിയെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ.രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
‘കോൺഗ്രസ് പ്രവർത്തകർ പോലും രാഹുലിനെ പ്രസ്താവനകളെ പരിഹസിക്കാറുണ്ട്. പാവപ്പെട്ടവരുടേയും കർഷകരുടേയും വേദന എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. നിലനില്പ്പിനുവേണ്ടി കളളങ്ങൾ പറയുന്നത് അദ്ദേഹം ഒരു ശീലമാക്കിയിരിക്കുകയാണ്’- തോമർ പറഞ്ഞു.
കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം കാര്യങ്ങൾ വ്യക്തമായി പറയുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

