ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാദ്ധ്യമമായ സൗദി ഗസറ്റ്. മോദി സര്‍ക്കാരിന്റെ വികസന സംരംഭങ്ങളോട് ജമ്മു കശ്മീരിലെ യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിച്ചതായും ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാപരമായ വികസന, പൊതുക്ഷേമ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നടപ്പിലാക്കിയതെന്നും സൗദി ഗസറ്റ് പറയുന്നു.പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുവെന്നും സൗദി ഗസറ്റ് പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭീകരര്‍ വഴി തെറ്റിച്ച കശ്മീരി യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംരംഭങ്ങള്‍ പുതിയ ജീവന് നല്‍കിയിട്ടുണ്ടെന്നും സൗദി ഗസറ്റ് പറയുന്നു.
2021-04-01