തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ തീരുമാനം അന്തിമമാണെന്നും ഇത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഗൗരവമായി ആലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം. എല്ലാം പരിഗണിച്ചായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. അതാണ് ജനങ്ങള്‍ക്ക് മുമ്പിലുള്ളത്. വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021-05-19

