ശ്രീനഗര്‍: കാശ്മീര്‍ വിഷയത്തില്‍ സമാധാനം പുലര്‍ത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം ദോഹയില്‍ വച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് നേതാക്കളുമായി ചര്‍ച്ച നടത്തിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ താലിബാന് നേതാക്കളുമായി ഇന്ത്യക്ക് ചര്ച്ചയിലേര്പ്പെടാമെങ്കില് പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ ഒരു തെറ്റും താന്‍ കാണുന്നില്ലെന്ന് മെഹ്ബൂബാ പറഞ്ഞു.
2021-06-23

