എം എ യൂസഫലി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

അബുദാബി: അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. അബുദാബിയിലെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്. അബ്ദുല്ല മുഹമ്മദ് അല്‍ മസ്‌റോയിയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായും അലി ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരിയെ വൈസ് ചെയര്‍മാനായും മസൂദ് റഹ്മ അല്‍ മസൂദിനെ ട്രഷററായും സയ്യിദ് ഗുംറാന്‍ അല്‍ റിമൈത്തിയെ ഡെപ്യൂട്ടി ട്രഷററായും നിയമിച്ചിട്ടുണ്ട്.

അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് ഏറെ പ്രാധാന്യമുള്ള സ്ഥാപനമാണ് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി.