തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് വിവാദത്തിന് പിന്നാലെ തപാല്‍ വോട്ടിലും ഇരട്ടിപ്പ്. ആകെ ഏഴര ലക്ഷത്തില്‍ താഴെ ആവശ്യമുളളയിടത്ത് അടിച്ചത് 10 ലക്ഷത്തോളം ബാലറ്റുകളാണ്. മാത്രമല്ല, ആകെ മൂന്നര ലക്ഷത്തോളം പേരുടെ വോട്ട് വീടുകളിലെത്തി രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ അറിയിച്ചിരിക്കുന്നത്.പോളിംഗ് ഉദ്യോഗസ്ഥരും അവശ്യ സര്‍വീസ് വിഭാഗത്തിലുളളവരും മുഴുവന്‍ പേരും വോട്ട് രേഖപ്പെടുത്തിയാല്‍ പോലും നാല് ലക്ഷം വോട്ടില്‍ കവിയാത്ത സാഹചര്യത്തില്‍ 10 ലക്ഷം ബാലറ്റുകള്‍ അടിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വ്യക്തതയില്ല. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്ത് 15,000 ബാലറ്റുകള്‍ അച്ചടിച്ചു. തലശ്ശേരിയിലും മട്ടന്നൂരും പതിനായിരത്തില്‍ അധികം ബാലറ്റാണ് അച്ചടിച്ചത്. കല്യാശേരിയില്‍ ഇത് 12,000 കവിഞ്ഞു.
2021-04-12