ന്യൂഡല്‍ഹി : കേരളത്തിലെ ബിജെപിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. പ്രധാനമന്ത്രിക്ക് സ്വതന്ത്ര നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് വന്നു. നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. തോല്‍വിക്ക് വി മുരളീധരനുള്‍പ്പടെ ഉത്തരവാദിത്തമുണ്ടെന്നും സ്വതന്ത്ര നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയില്‍ അഴിമതി വ്യാപകമാണെന്നുംതെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാന്‍ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായി. അതുകൊണ്ട് തന്നെ ബൂത്തുതലത്തില്‍ തെരഞ്ഞെടുപ്പ് വേണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.