നൂര്‍സുല്‍ത്താന്‍: സ്വയം നിര്‍മ്മിത വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങി കസാഖിസ്ഥാന്‍. ക്വാസ് വാക് എന്ന് പേരിട്ട വാക്‌സിനാണ് ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ നല്‍കി തുടങ്ങുന്നത്. ആരോഗ്യ മന്ത്രി അലെക്സേ സോയി സ്വയം വാക്സിന്‍ സ്വീകരിച്ചുകൊണ്ടാണ് പൊതുസമൂഹത്തിന് ആത്മവിശ്വാസം നല്‍കിയത്. കസാഖിസ്താന്റെ വൈറോളജി ഗവേഷണ സ്ഥാപനമായ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സേഫ്റ്റി പ്രോബ്ലം എന്ന സ്ഥാപനമാണ് വാക്സിന്‍ നിര്‍മ്മിച്ചത്.
ആദ്യ ഘട്ടമായി അരലക്ഷം വാക്സിനാണ് രാജ്യത്തെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ റഷ്യയുടെ വാക്സിനായ സ്പുട്‌നിക് എത്തിച്ചിരുന്നു. ഇതുവരെ 1.87കോടി പേര്‍ക്കാണ് കൊറോണ പിടിപെട്ടത്. മരണസംഖ്യ ഇതുവരെ 3315 ആണ്.
2021-04-27

