തിരുവനന്തപുരം: ജനവിധിയില്‍ പൂര്‍ണവിശ്വാസമാണെന്നും യുഡിഎഫിന് ജനങ്ങള്‍ നല്ല വിജയം നല്‍കുമെന്നും കാരുണ്യ ബെനവലെന്റ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമായിരുന്നെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഒരു മനസ്സോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്നാല്‍, വിജയം യുഡിഎഫിന് ഒപ്പം ആകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.കാരുണ്യ ലോട്ടറിയില്‍ നിന്നും പണം ഉപയോഗിച്ച് നടത്തുന്ന ചികിത്സാ പദ്ധതിയ്ക്കുള്ള കാരുണ്യ ബെനവലെന്റ് ഫണ്ടില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടും സിഎജി റിപ്പോര്‍ട്ടും തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് അംഗീകരിച്ചിരുന്നു.
2021-04-28