കൊച്ചി: കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിനെ സര്‍ക്കാരിന് തന്നെ നേരിട്ട് എതിര്‍ത്ത് ഹര്‍ജി നല്‍കാമെന്ന് നിയമോപദേശം.ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍മന്ത്രിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കുന്നത്.ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ ഉത്തരവ് അതേപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയില്ല. വേണമെങ്കില്‍ ഉത്തരവിലെ നിര്‍ദേശം നടപ്പാക്കാതെയും ഇരിക്കാമെന്നും ജലീലിന്റെ അഭിഭാഷകന്‍ വാദിച്ചു.ഒന്നര മണിക്കൂര്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഉത്തരവിനായി മാറ്റി വച്ചിരിക്കുകയാണ്. ഹര്‍ജി തളളുമോ, അതോ സ്റ്റേ അനുവദിച്ച് ഫയലില്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
2021-04-14