കോഴിക്കോട്: എംഎല്‍എ കെ എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്കിയിരുന്നു. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാന്‍ നേതാക്കളുടെയും മൊഴിയെടുക്കും.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെ.എം. ഷാജി എം.എല്.എയുടെ ഭാര്യയുടെ മൊഴി ഇക്കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ വീട് നിര്‍മാണത്തില്‍ ചട്ട ലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. 3200 ചതുരശ്ര അടിയില്‍ വീട് നിര്‍മ്മിക്കാനാണ് ഷാജി അനുമതി നേടിയതെന്നും പൂര്‍ത്തിയായ വീടിന് 5500 അടി വിസ്തീര്‍ണ്ണം ഉണ്ടെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു.
2021-04-12