തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മില്‍മ മലബാര്‍ മേഖലയെ അടുത്തറിയാനായി തുടങ്ങിയ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസിന്റെ ഉദ്ഘാടനം മന്ത്രി കോഴിക്കോട് നിര്‍വ്വഹിച്ചു.
ലോക്ഡൗണിന്റെ സമയത്ത് ക്ഷീരകര്‍ഷകരില്‍ നിന്ന് ശേഖരിച്ച അധികമായി വന്ന പാല്‍ പാല്‍പ്പൊടിയാക്കാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയായിരുന്നു മില്‍മ. പിന്നാലെയാണ് കേരളത്തിന് സ്വന്തമായി പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഏറ്റവുമധികം പാല്‍ ബാക്കിയാവുന്ന മലബാര്‍ മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായി മലപ്പുറം മൂര്‍ക്കനാട് സ്ഥലം കണ്ടെത്തുകയും 48 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

