ഗാസ: വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ആവര്‍ത്തിച്ചതോടെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. മുഴുവന്‍ സൈന്യത്തെയും ഉപയോഗിച്ച് പാലസ്തീനില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സമാധാന നീക്കം നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് നിലപാട്.ഇന്നലെ മാത്രം ഗാസയില്‍ 16 സ്ത്രീകളും 10 കുട്ടികളും അടക്കം 42പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില് മരണസംഖ്യ 197 ആയി.
2021-05-17