ടെല്‍ അവീവ്: ഹമാസിനെതിരെ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചനകള്‍ നല്‍കി ഇസ്രായേല്‍. ഗാസ ആക്രമണത്തിന് തുടക്കമിട്ടുവെന്നും കൂടുതല്‍ സൈന്യത്തെ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചുവെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പ്രഖ്യാപനം നടത്തി. സംഘര്‍ഷങ്ങളില്‍ മരണം നൂറ് കടന്നു. ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് മെഡിറ്ററേനിയനിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഗാസ മുനമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയലിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്.ലെബനനിലെ ഹമാസ് പക്ഷക്കാരാണ് ആക്രമണത്തിന് പിന്നില്‍. അറബ്-ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന ഇടങ്ങളില്‍ ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2021-05-14

