ന്യൂഡല്‍ഹി : കൊറൊണ പ്രതിരോധത്തില്‍ രോഗികളുടെ പരിചരണത്തിനായി പ്രധാന പങ്ക് വഹിച്ച് ഇന്ത്യന്‍ റെയില്‍വേ. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യത്തെ തുടര്‍ന്ന് നാലായിരം കോച്ചുകള്‍ കൊറോണ കെയര്‍ കോച്ചുകളാക്കി. 64,000 കിടക്കകളാണ് ഇതില്‍ ഒരുക്കിയത്.
നേരിയ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയാണ് കോച്ചുകളില്‍ പരിചരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും നേരിയ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ക്കാണ് കോച്ചുകളില്‍ ഐസൊലേഷന്‍ അനുവദിച്ചിരുന്നത്.ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് കോച്ചുകള്‍ കൊറോണ വാര്‍ഡുകളാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടത്. നിലവില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ , ശകുര്‍ബസ്തി സ്റ്റേഷനുകളില്‍ 1200 കിടക്കളാണ് കൊറോണ രോഗികള്‍ക്കായി റെയില്‍വേ ഒരുക്കിയിരിക്കുന്നത്.
2021-04-27

