തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. ഈ മാസം 21 നായിരിക്കും പരീക്ഷ ആരംഭിക്കുക. കോവിഡ് പരിശോധന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമാണ്. ഫലം പോസിറ്റീവാണെങ്കില്‍ പ്രത്യേക മുറിയില്‍ പരീക്ഷ നടത്തും. ഓരോ വിദ്യാര്‍ത്ഥികളും തമ്മില്‍ രണ്ട് മീറ്റര്‍ അകലമുണ്ടായിരിക്കും.
പോസിറ്റീവായവര്‍ ഇവര്‍ 17 ദിവസത്തിന് ശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം. ഇവരുടെ പ്രാക്ടിക്കല്‍ പിന്നീടാകും നടത്തുക. മാത്രമല്ല, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായാലും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെയാണ് ഈ നിബന്ധനകള്‍.
ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ ആന്റിജന്‍ പരിശോധന നടത്തണമെന്നും ഇവരെ വീട്ടില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളുമായി ഇടപഴകാന്‍ അനുവദിക്കില്ലെന്നുമാണ് തീരുമാനം.
2021-06-18

