ന്യൂഡല്‍ഹി: വാക്‌സിന്‍ ലഭ്യതക്കുറവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജൂലായ് മാസത്തെ വാക്‌സിന്‍ ലഭ്യത സംബന്ധിച്ച വസ്തുതകള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണ്. എന്താണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം? അതദ്ദേഹം വായിച്ചില്ലേ? അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്‌സിന്‍ ലഭ്യമല്ല. ഒരു നേതൃമാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കണം.’-ഹര്‍ഷവര്‍ധന് ട്വീറ്റില്‍ പറഞ്ഞു.
ജൂലായ് എത്തി , എന്നാല്‍ വാക്‌സിന്‍ എത്തിയില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വാക്‌സിനേഷനെതിരേ പ്രതിപക്ഷം ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് ഹര്‍ഷ വര്‍ധന്‍ ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാനങ്ങളുടെ കൈവശം ഇപ്പോഴും 1.24 കോടി ഡോസ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2021-07-02

