മുംബൈ: ഭീമ കൊറേഗാവ് കേസില്‍ വിചാരണ കാത്ത് കഴിഞ്ഞ മനുഷ്യാവകാശ പ്രവര്ത്തകന് ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. 84 വയസായിരുന്നു. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്.
മെയ് 28 നാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് വേണ്ടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ വച്ച് സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ പൂര്‍ത്തിയായിട്ടില്ലെന്ന് അഭിഭാഷകന് മിഹിര്‍ ദേശായ് ശനിയാഴ്ച കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ജൂലൈ ആറ് വരെ ആശുപത്രിയില്‍ കഴിയാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

