ഡെനിസ് വില്‍നാവ് ഒരുക്കുന്ന എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന്റെ ട്രെയിലറെത്തി. ടിമോത്തെ ഷലമെയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വില്‍നാവ് ചിത്രത്തിന്റെ പ്രത്യേകതകളൊക്കെയുള്ളതാണ്. തന്റെ ജനത്തെ രക്ഷിക്കാനായി മറ്റൊരു ഗ്രഹത്തിലേക്ക് പോകുന്ന നായകനെ ട്രെയിലറില്‍ കാണാം. റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‌കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ചാംഗ് ചെംഗ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ ഇതേ പേരിലുള്ള നോവലിനെ (1965) ആസ്പദമാക്കിയുള്ളതാണ് ചിത്രം. സെപ്റ്റംബറില്‍ വെനീസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയര്‍.
2021-07-23

