തൊടുപുഴ: സംസ്ഥാനത്ത് കൂടുതല്‍ ഡോമിസിലറി കെയര്‍ സെന്ററുകള്‍ തുടങ്ങുന്നു. ആവശ്യമെങ്കില്‍ ഓരോ താലൂക്കുകളിലും സെന്റര്‍ തുറക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.മതിയായ ക്വാറന്റൈന് സൗകര്യങ്ങള്‍ വീട്ടില്‍ ഇല്ലാത്തവരുമായ കോവിഡ് രോഗികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് ഡോമിസിലറി കെയര്‍ സെന്റര്‍.
ഇടുക്കി ജില്ലയില്‍ മൂന്ന് ഡോമിസിലറി കെയര്‍ സെന്റര്‍ തുറക്കും. ഓരോ സെന്ററിലും 600 കിടക്കകള്‍ വച്ച് 1800 കിടക്കകള്‍ മൂന്നിടത്തുമായി സജ്ജീകരിക്കും. ഇവിടെ വച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും.
2021-04-26