മുംബൈ: കോവിഡ് പരിശോധന സ്വയം നടത്താനുള്ള കോവിസെല്‍ഫ് കിറ്റ് ഉടന്‍ വിപണിയിലെത്തും. 250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ലഭിക്കും. ഇതിന് ഐസിഎംആറിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. പോസിറ്റീവ് ആണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.ഒരു ട്യൂബ്, മൂക്കില്‍ നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍്ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. പുണെയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചത്.
2021-06-05