കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ വിമാനയാത്രാമേഖലയെ കഴിഞ്ഞ തവണത്തെക്കാള്‍ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണയുടെ ആദ്യതരംഗത്തിനു ശേഷം പതിയെ പൂര്‍വസ്ഥിതിയിലേക്ക് വരികയായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പ്രക്ഷുബ്ധാവസ്ഥയിലാണ്.ഏപ്രില്‍ 22 മുതല്‍ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവര്‍ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് വിവിധ വിമാന കമ്പനി അധികൃതര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.ഏപ്രില്‍ 19 ന് ന്യൂസിലാന്‍ഡ്, ഹോങ്കോംങ്, യുകെ എന്നിവിടങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ചിരുന്നു.പ്രത്യേക അവസ്ഥ കണക്കിലെടുത്ത്, കഴിഞ്ഞ ദിവസം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
2021-04-22

