കോവിഡ് ജോലി : തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും ഇവര്‍ക്ക് കോവിഡ് ജോലി നല്‍കാനുമുള്ള നീക്കം ആരംഭിച്ചു. പട്ടിക തയ്യാറാക്കി അതത് ജീവനക്കാരെ അറിയിച്ചശേഷമായിരിക്കും തദ്ദേശ സ്ഥാപന മേധാവികള്‍ ഇവര്‍ക്ക് ജോലികള്‍ നല്‍കുക. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ആള്‍ ക്ഷാമമുള്ളതിനാലാണ് ഇത്തരത്തിലുളള സര്‍ക്കാര്‍ തീരുമാനം.തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളവരെയോ ആദ്യം പരിഗണിച്ച ശേഷമായിരിക്കും മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും അദ്ധ്യാപകരേയും അവരുടെ തദ്ദേശ സ്ഥാപന പരിധിക്കുള്ളില്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയ ചുമതല നല്‍കുക. ലോക്ക്ഡൗണ്‍ കാരണം അന്തര്‍ജില്ലാ യാത്ര തടസപ്പെട്ടതിനാല്‍ ജോലിക്കെത്താന്‍് കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരേയും അധ്യാപകരേയും അതത് കളക്ടര്‍്മാര്‍ക്കുകീഴില്‍ കൊവിഡ് ജോലിക്ക് നിയോഗിക്കും.