കോവിഡ് : ബാങ്കുകളുടെ പ്രവര്‍ത്തനസമയം കുറച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തനസമയം കുറച്ചു. ബുധനാഴ്ച മുതല്‍രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കു. നിയന്ത്രണം ഈ മാസം 30 വരെയുണ്ടാകും. ഈ മാസം 30 ചേരുന്ന എസ്എല്‍ബിസി യോഗത്തില്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ എന് അജിത് കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യാക്തമാക്കി. ഉപഭോക്താക്കള്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ഇന്നലെ 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.