തിരുവനന്തപുരം: സ്പീക്കറെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ സ്പീക്കര്‍ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം പറഞ്ഞു കൊണ്ടിരുന്ന ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയുകയാണ് ഇതിലൂടെയെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെയാണ് ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ 5 മണികൂറിലേറെയാണ് ചോദ്യം ചെയ്യല്‍ നടന്നത്.
2021-04-10

