കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചു , ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

കോട്ടയം: ഓടുന്ന കാറിന് പിന്നിലൂടെ നായയെ കെട്ടിവലിച്ച് പരിക്കേറ്റ നായയ്‌ക്ക് ദാരുണാന്ത്യം.സംഭവത്തിൽ കാറോടിച്ചിരുന്ന 22 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയർകുന്നം സ്വദേശി ജെഹു തോമസ് കുരുവിളയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നായയെ പിന്നിൽ കെട്ടിയിരുന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് യുവാവിന്റെ വാദം. കഴിഞ്ഞ ദിവസം പുലർച്ചെ ആറരയോടു കൂടിയായിരുന്നു സംഭവം.വണ്ടിയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജെഹുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. എടിഎമ്മിൽ പണമെടുക്കാൻ പോയ താൻ വാഹനം നിർത്തിയപ്പോഴാണ് നായ ചത്ത് കിടക്കുന്നത് കാണുന്നതെന്നും ജെഹു പോലീസിന് മൊഴി നൽകി.