അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല: അര്‍ത്ഥന

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അര്‍ത്ഥന വിജയകുമാര്‍. നടന്‍ വിജയകുമാറിന്റെ മകളാണ് അര്‍ത്ഥന. എന്നാല്‍, തനിക്ക് അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെക്കിയിരിക്കുകയാണ്.

‘സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ കയറിയ നടിയാണ് താന്‍. അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല . വിജയകുമാറിന്റെ മകള്‍ അല്ലാ താന്‍. ബിനുവിന്റെ മാത്രം മകളാണ്’- അര്‍ത്ഥന പറഞ്ഞു.

ബിനു ഡാനിയേലായിരുന്നു വിജയകുമാറിന്റെ ഭാര്യ. ഈ ബന്ധത്തില്‍അര്‍ത്ഥന, എല്‍സ എന്നി രണ്ട് പെണ്‍കുട്ടികളുണ്ട്. ചില ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിജയകുമാറും ബിനുവും പിന്നീട് വേര്‍ പിരിഞ്ഞു.