തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ള മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാദിനം തുടങ്ങിയത് പുന്നപ്ര വയലാറിലെ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം. സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടെത്തും. രണ്ടരമീറ്റര്‍ അകലത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കസേരകളടക്കം നിരത്തിയിരിക്കുന്നത്. പിആര്‍ഡിയുടെ ക്യാമറകളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും അതിന് ശേഷം നടക്കുന്ന ആദ്യമന്ത്രിസഭാ യോഗത്തിലുമുണ്ടാകുക. മറ്റ് ചാനലുകളുടെ ക്യാമറകള്‍ക്ക് പ്രവേശനമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.
2021-05-20

