വനിതാ പ്രീമിയര്‍ ലീഗ്: മാര്‍ച്ച് 8ന് സൗജന്യ പ്രവേശനം

വനിതാ ദിനം അടുത്തിരിക്കെ, വനിതാ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിന്റെ ആറാം മത്സരത്തില്‍ എല്ലാവര്‍ക്കും സൗജന്യ പ്രവേശനം അടുത്തിടെ പ്രഖ്യാപിച്ചു. മാര്‍ച്ച് 8 ന് ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഗുജറാത്ത് ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് മത്സരം.

സ്ത്രീത്വത്തെയും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള അവരുടെ നേട്ടങ്ങളെയും ആഘോഷിക്കുന്നതിനായി മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നു. അങ്ങനെ, സ്ത്രീ സാഹോദര്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, പ്രത്യേക ദിനത്തില്‍ സ്ത്രീത്വം ആഘോഷിക്കാന്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാന്‍ ഡബ്‌ള്യുപിഎല്‍ തീരുമാനിച്ചിരിക്കുകയാണ്.

ആര്‍സിബിയും എംഐയും തമ്മിലുള്ള ടൂര്‍ണമെന്റിന്റെ നാലാമത്തെ മത്സരത്തിനിടെയാണ് വാര്‍ത്ത പ്രഖ്യാപിച്ചത്, ഇത് അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഡബ്‌ള്യുപിഎല്‍ സ്ഥിരീകരിച്ചു.