കൊച്ചി: പാചകവാതക വില വര്‍ധന കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
‘പെട്രോളിയം കമ്ബനികള്‍ക്ക് അടയ്ക്കാനുള്ള തുക മുഴുവന്‍ അടച്ച് തീര്‍ത്തു. സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞു. ഇനി സിറ്റി ഗ്യാസ് ലൈന്‍ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടര്‍ ഗ്യാസ് ഉപയോഗം നില്‍ക്കും’- അദ്ദേഹം പറഞ്ഞു.
അതേസമയം, പാചകവാതക സിലിണ്ടറിന് ഇന്നലെ 50 രൂപ കൂട്ടിയിരുന്നു. ഇതോടെ പുതിയ ഗാര്‍ഹിക സിലിണ്ടറിന് വില 1110രൂപയായി. വാണിജ്യ സിലിണ്ടര്‍ ലഭിക്കാന്‍ ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു.

