ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം; മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം; സീബ്രാ ക്രോസിങ്ങുകളിലൂടെ ഏതുസമയത്തും റോഡ് മുറിച്ചുകടക്കുന്നവർക്കും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവർക്കുമെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന് നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മിഷൻ. സീബ്രാ ക്രോസിങ്ങുകളിൽക്കൂടി ഏതുസമയത്തും റോഡ് മുറിച്ചുകടക്കാമെന്നാണ് ചിലരുടെ ധാരണയെന്നു് കമ്മിഷൻ ചൂണ്ടിക്കാട്ടി.

ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കാൽനടയാത്രക്കാർക്ക് അർഹമായ പരിഗണന നൽകണം. അതേസമയം ട്രാഫിക് സിഗ്നലുകൾ അവഗണിക്കുന്നതിൽ കാൽനടയാത്രക്കാരും പിന്നിലല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കാണ് കമ്മിഷൻ ഉത്തരവ് നൽകിയത്.

അലക്ഷ്യമായി മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കണം. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.