ശിവസേന തർക്കം: ഉദ്ധവ് താക്കറെയുടെ ഹർജിയിൽ നോട്ടീസ് അയക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ശിവസേന തർക്കത്തിൽ ഉദ്ധവ് താക്കറെയുടെ ഹർജിയിൽ നോട്ടീസ് അയക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നൽകിയ ഹർജിയിലാണ് നോട്ടീസ്. അഡ്വ. കപിൽ സിബലാണ് ഉദ്ധവ് താക്കറെയ്ക്കായി ഹാജരായത്.

നോട്ടീസ് കൊണ്ട് പ്രശനം തീരില്ലെന്ന് കപിൽ സിബൽ വ്യക്തമാക്കി. ഇടക്കാല ഉത്തരവ് വേണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാൻ കഴിയില്ലെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനും ഷിൻഡേ വിഭാഗത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.