ബ്ലൂബെറിയുടെ ഗുണങ്ങൾ….

പോഷക സമ്പുഷ്ടമായ പഴങ്ങളിലൊന്നാണ് ബ്ലൂബെറി. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ഇതിൽ ധാരാളമുണ്ട്. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും ബ്ലൂബെറി സഹായിക്കും. ബ്ലൂബെറി രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ തടയുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

അൾസർ, ഗ്ലൂക്കോമ, തിമിരം എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. അർബുദം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് എന്നീ രോഗങ്ങൾ വരുന്നതിനുള്ള സാധ്യതകൾ കുറയ്ക്കാനും ബ്ലൂബെറി സഹായിക്കും. ബ്ലൂബെറിയിലെ ആന്റിഓക്സിഡന്റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ സഹായിക്കും. ബ്ലൂബെറിയിലെ ആന്തോസയാനിനുകൾ കാൻസർ സാധ്യത കുറയുമെന്ന് ചില പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലൂബെറിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ദഹന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബ്ലൂബെറിയിലെ നാരുകൾ കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കും. വിറ്റാമിൻ ബി 1, ബി 2, സി, ഇ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ് എന്നിവ ബ്ലൂബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹനത്തിന് സഹായകമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ബ്ലൂബെറി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും.