ജമ്മു കശ്മീരിൽ നിന്നും ഘട്ടംഘട്ടമായി കരസേനയെ പിൻവലിക്കും; അതിർത്തിയിൽ നിലവിലെ രീതി തുടരും

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്നും ഘട്ടംഘട്ടമായി കരസേനയെ പിൻവലിക്കും. കശ്മീരിൽ സി.ആർ.പി.എഫിനെ വിന്യസിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ക്രമസമാധാന പാലനത്തിനും ഭീകര വിരുദ്ധ ഓപ്പറേഷനുകൾക്കും നിയോഗിച്ചിരുന്ന സൈന്യത്തെയാണ് പിൻവലിക്കുന്നതെന്നും അതിർത്തിയിൽ നിലവിലെ രീതിയിൽ സൈന്യം തുടരുമെന്നും അധികൃതർ അറിയിച്ചു.

കശ്മീർ സാധാരണ നില കൈവരിച്ചെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിന് മുന്നോടിയായാണ് സേനയെ പിൻവലിക്കുക. രാഷ്ട്രീയ റൈഫിൾസ് സേനാംഗങ്ങളെ മൂന്ന് ഘട്ടമായി പിൻവലിക്കാനും കേന്ദ്രം പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. അനന്ത്നാഗ്, കുൽഗം തുടങ്ങിയ ജില്ലകളിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ സൈന്യത്തെ പിൻവലിച്ചശേഷം സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.