അങ്കാറ: കഴിഞ്ഞ തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ 2.6 കോടി ജനങ്ങളാണ് ദുരിതത്തിലായത്. 8.7 ലക്ഷം പേര്‍ പട്ടിണിയിലായി.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം സിറിയയില്‍ മാത്രം 53 ലക്ഷം പേര്‍ക്കു വീട് നഷ്ടമായി. ആകെ മരണസംഖ്യ 55,000 കവിയുമെന്നു യുഎന്‍ ദുരിതാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം നിലവില്‍ 30,000 ആണ്. തുര്‍ക്കിയില്‍ 80,000 പേര്‍ ആശുപത്രിയിലും 10 ലക്ഷത്തിലധികം പേര്‍ അഭയ കേന്ദ്രങ്ങളിലുമാണ്. 150 മണിക്കൂറുകള്‍ക്കു ശേഷവും കുട്ടികള്‍ ഉള്‍പ്പെടെ ഏതാനും പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
ഇരുരാജ്യങ്ങളുടെയും അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 428 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 353 കോടി രൂപ) അടിയന്തര സഹായനിധി സമാഹരിക്കാന്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. അരലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ അതിശൈത്യം അവഗണിച്ച് ഭൂകമ്പമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

