ഷാരൂഖ് ഖാന് ചിത്രമായ പത്താന് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തിയ 33 കാരനെ അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. സണ്ണി ഷാ എന്ന തൗജിയാണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏതെങ്കിലും തിയറ്റര്‍ ഉടമ പഠാന് പ്രദര്ശിക്കാന് തീരുമാനിച്ചാല്‍ അവരുടെ തീയറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നായിരുന്നു ഭീഷണി.
പത്ര വാര്‍ത്തകളിലൂടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തെന്നും അഹമ്മദാബാദ് സൈബര്‍ പൊലീസ് പറഞ്ഞു. പ്രതിയുടെ ഭീഷണി വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ ഷാ വലതുപക്ഷ ഹിന്ദു സംഘടനയായ കര്‍ണി സേനയുടെ അംഗമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഭീഷണിക്ലിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പഠാനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

