ദേശീയപാത വികസനം: സര്‍ക്കാരും സി പി എമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങളെ ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും സി പി എമ്മും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

‘ദേശീയപാത സ്ഥലമേറ്റെടുപ്പിന് കേരളം മാത്രമാണ് ഇരുപത്തിയഞ്ച് ശതമാനം പണം നല്‍കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ഫ്‌ലക്‌സുകളിലൂടെയും ചര്‍ച്ചകളിലൂടെയും സി പി എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സ്ഥലമേറ്റെടുപ്പിന് മറ്റ് സംസ്ഥാനങ്ങള്‍ അന്‍പത് ശതമാനം പണം നല്‍കുമ്‌ബോള്‍ കേരളം ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് നല്‍കുന്നത്. ചെന്നൈ തൊട്ട് മധുര വരെ നാല് വരി എലിവേറ്റഡ് ഹൈവേയ്ക്ക് ഭൂമി ഏറ്റെടുക്കലിനും മറ്റുമായുള്ള 470 കോടി ചെലവില്‍ പകുതിയും തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. പഞ്ചാബില്‍ ലെഡോവില്‍ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പകുതി ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതായിരിക്കും. കേരളം കൂടി സഹകരണ ഫെഡറലിസം നടപ്പാക്കുന്നതിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ട്’- അദ്ദേഹം വ്യക്തമാക്കി.