മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലികളില്‍ പങ്കെടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലാണ് പ്രധാനമന്ത്രിയെ വധിക്കും എന്ന ഭീഷണി ഓഡിയോ സന്ദേശമായി വന്നത്. പ്രധാനമന്ത്രി മോദിയെ കൊല്ലാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയതായി ഈ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
അതേസമയം, അജ്ഞാത നമ്പറില്‍ നിന്നാണ് ഭീഷണി ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്. മോദിയെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് സഹായികളുടെ പേരുകളും ഭീഷണി മുഴക്കുന്ന ഓഡിയോ സന്ദേശം അയച്ചയാള്‍ നല്‍കിയിട്ടുണ്ട്. മുസ്തഫ അഹമ്മദ്, നവാസ് എന്നാണ് എന്നാണ് കൊലയാളികളുടെ പേര് എന്നാണ് ഓഡിയോയില്‍ പറയുന്നത്. എന്നാല്‍, ഹിന്ദയിലുള്ള ഈ ഓഡിയോ സന്ദേശം അയച്ചയാള്‍ തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഇതിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഇതുവരെ 7 ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു വജ്രവ്യാപാരിയെ പൊലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. വാട്സ്ആപ്പ് സന്ദേശത്തില്‍ ഒരു വ്യക്തിയുടെ ഫോട്ടോയും അയച്ചിട്ടുണ്ട്. സുപ്രഭാത് വെസ് എന്ന വ്യക്തിയുടെ ഫോട്ടോയാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

