വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് സമൻസ് അയച്ച് കോടതി

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് സമൻസ് അയച്ച് കോടതി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കാട്ടി ജോലി നേടിയ കേസിലാണ് കോടതിയുടെ നടപടി.

ഫെബ്രുവരി 18ന് കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്നാണ് കോടതി സമൻസിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്വപ്ന സുരേഷിന് പുറമെ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സച്ചിൻ ദാസിനും കോടതി സമൻസ് അയച്ചു. 2017ലാണ് സ്വപ്നയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത്.

ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സ്‌പേസ് പാർക്ക് കൺസൾട്ടൻസി ആയിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സ്വപ്നയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന പ്രതിയായപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.