താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള യൂത്ത് കോൺഗ്രസിന്റെയും ഡിസിസിയുടെയും തീരുമാനത്തിൽ അന്വേഷണം വേണം; ശശി തരൂർ

കോഴിക്കോട്: താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള യൂത്ത് കോൺഗ്രസിന്റെയും ഡിസിസിയുടെയും തീരുമാനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ശശി തരൂർ. ഇത്തരം പരിപാടി മുടക്കാൻ ആര് ശ്രമിച്ചാലും കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥലം എംപി എന്ന നിലയിൽ എം കെ, രാഘവന് അന്വേഷണത്തിന് ആവശ്യപ്പെടാൻ അവകാശമുണ്ട്. എം കെ രാഘവന്റെ ആവശ്യത്തോട് പൂർണമായി യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം കെ രാഘവൻ രംഗത്തെത്തിയത്. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂർ വിഷയത്തിൽ ഡിസിസി പ്രസിഡന്റിനെ തള്ളിയാണ് എം കെ രാഘവന്റെ പരാമർശം.

ഡിസിസി അധ്യക്ഷനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇത് താൻ ഒറ്റയ്ക്ക് സംഘടിപ്പിച്ച പരിപാടി അല്ല. ഈ വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെയ്ക്കണം. എല്ലാ വിവരങ്ങളും കമ്മീഷന് മുന്നിൽ വ്യക്തമാക്കും. ഇത് വളറെ ഗൗരവമുള്ള വിഷമായി കെപിസിസി അന്വേഷിക്കണം. പരിപാടി റദ്ദാക്കിയതിൽ ഏറെ ദുഃഖമുണ്ട്. യൂത്ത് കോൺഗ്രസ് പരിപാടി റദ്ദാക്കിയപ്പോഴാണ് ജവഹർ യൂത്ത് ഫൗണ്ടേഷനെ താൻ സമീപിച്ചത്. ഇന്ത്യയിൽ നരേന്ദ്രമോദിക്കെതിരെ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് ശശി തരൂരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.