ലോകകപ്പിലെ ആദ്യമത്സരത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തി ഇക്വഡോര്‍. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇക്വഡോര്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ത്തന്നെ നായകന് എന്നര് വലന്‍സിയയിലൂടെയാണ് ഇക്വഡോര്‍ രണ്ട് ഗോളുകളും നേടിയത്.
15-ാം മിനിട്ടില്‍ പെനാല്‍റ്റിയില്‍ നിന്നാണ് വലന്‍സിയ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഗോളടിച്ചത്. ഖത്തര്‍ ഗോളി അല്‍ ഷീബ് ബോക്സിനുള്ളില്‍ വലന്‍സിയയെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇതോടെ വലന്‍സിയ ഇക്വഡോറിന് വേണ്ടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി. 31-ാംമിനിട്ടില്‍ വലന്‍സിയ മനോഹരമായൊരു ഹെഡറിലൂടെ വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ 2-0ത്തിന് ലീഡെടുത്തു.

