വഖഫ് വിഷയവുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ ഭിന്നാഭിപ്രായവുമായി സമസ്ത നേതാക്കൾ; തർക്കം സർക്കാരിനെ അഭിനന്ദിച്ചതിന്റെ പേരിൽ

കോഴിക്കോട്: വഖഫ് വിഷയവുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ ഭിന്നാഭിപ്രായവുമായി സമസ്ത നേതാക്കൾ. സുന്നി വേദിയിലാണ് രാഷ്ട്രീയ ചായ്‌വിന്റെ പേരിൽ സമസ്ത നേതാക്കൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുണ്ടായത്.

മുഷാവറ അംഗങ്ങളായ ബഹാവുദ്ദിൻ നദ് വിയും മുക്കം ഉമർ ഫൈസിയും തമ്മിലാണ് സംഘടനയുടെ ഇടത് ചായ്‌വിനെ ചൊല്ലി തർക്കം നടന്നത്. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിച്ച സർക്കാരിനെ അഭിനന്ദിച്ചതിനെതിരെ മുഷാവറ അംഗം ബഹാവുദ്ദീൻ നഖ്‌വി വിമർശനം ഉന്നയിച്ചു. ബാഗ് തട്ടിപ്പറിച്ചയാൾ അത് തിരിച്ചു നൽകിയതിനെ സ്വാഗതം ചെയ്തപോലെയാണ് സർക്കാരിനെ അഭിനന്ദിച്ചത് എന്നതായിരുന്നു അദ്ദേഹം വിമർശിച്ചത്. എന്നാൽ സമസ്ത ആർക്കും കീഴടങ്ങിയിട്ടില്ലെന്നായിരുന്നു മുക്കം ഉമർ ഫൈസി ഇതിന് നൽകിയ മറുപടി.

സമസ്ത രാഷ്ട്രീയക്കാർക്ക് മുകളിലാണെന്നും സമസ്തയെ വിമർശിക്കുന്ന മുസ്ലിം ലീഗ് താമസിയാതെ ഇടതുമുന്നണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.