കൊച്ചി: വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ നടന്ന കൂട്ടബലാത്സംഗ കേസില്‍ തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിമ്ബിള്‍ ലാവണെന്നും തനിക്ക് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും പത്തൊന്‍പതുകാരിയായ മോഡല്‍ വെളിപ്പെടുത്തി. അവശയായ തന്നോട് ഡിമ്ബിള്‍ ലാവയാണ് സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.
എറണാകുളം അറ്റ്ലാന്റിസിലെ ഹോട്ടലില്‍ ഡി.ജെ.പാര്‍ട്ടി കഴിഞ്ഞ് ഡിമ്ബിള്‍ ലാവയുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞു വീഴുകയും, ഇവരെ സഹായിക്കാനെന്ന പേരില്‍ എത്തിയ മറ്റ് യുവാക്കള്‍ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയുമായിരുന്നു. യാത്രാമദ്ധ്യേ മാറി മാറി ബലാത്സംഗം ചെയ്യുകയും, അര്‍ദ്ധരാത്രി യുവതി താമസിച്ചിരുന്ന കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നില്‍ ഇറക്കിവിടുകയും ചെയ്തു.
അതേസമയം, കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിഥിന്, സുധീപ് എന്നിവരും രാജസ്ഥാന് സ്വദേശിനി ഡിമ്ബിള്‍ ലാവയേയുമാണ് അറസ്റ്റ് ചെയ്തത്.

