മലയാളികളടക്കം നെഞ്ചേറ്റിയ ‘റാ റാ റാസ്പുട്ടിന്‍’ റിലീസ് ചെയ്തിട്ട് 44 വര്‍ഷം

മലയാളികള്‍ നെഞ്ചേറ്റിയ സംഗീത ബാന്‍ഡായ ബോണിയമ്മിന്റെ റാ റാ റാസ്പുട്ടിന്‍ ഗാനം റിലീസ് ചെയ്തിട്ട് 44 വര്‍ഷം പിന്നിട്ടു .

1978 ഓഗസ്ത് 28 നാണ് ഈ ഗാനം പുറത്തിറക്കിയത്. ബോണിയെമ്മിന്റെ നാലര പതിറ്റാണ്ടോളം പഴക്കമുള്ള റാ റാ റാസ്പുട്ടിന്‍ ഗാനം ന്യൂജനറേഷനിടയിലും തരംഗമാണ്. ഈ പാട്ട് റഷ്യന്‍ ചക്രവര്‍ത്തിനി സാറിനയുടെ കിറുക്കനായ കാമുകന്‍ ഗ്രിഗോറി റാസ്പുട്ടിനെക്കുറിച്ചായിരുന്നു

46 ആം വയസില്‍ ദുരൂഹ സാഹചര്യത്തിലായിരുന്നു റാസ്പുട്ടിന്റെ വിയോഗം. റാസ്പുട്ടിനെക്കുറിച്ച് പാടിയ ബോണിയെമ്മിന്റെ ലീഡ് സിംഗര്‍ ബോബി ഫാരലിന്റേയും ദാരുണാന്ത്യമായിരുന്നു. വേറിട്ട താളത്തിനൊപ്പം ഹിപ്പി ബോഹിമിയന്‍ വേഷവിതാനവും മലയാളിയുടെ ഇഷ്ടബാന്‍ഡായി ബോണിയെമ്മിനെ മാറ്റി. ജര്‍മന്‍ റെക്കോര്‍ഡ് പ്രൊഡ്യൂസര്‍ ഫ്രാങ്ക് ഫാരിയനായിരുന്നു ബോണിയെമ്മിന്റെ പ്രധാന ഗാനരചയിതാവ്. ലോകമെമ്ബാടുമായി 80 ദശലക്ഷം ഹിറ്റുകളാണ് ബോണിയെം വിറ്റഴിച്ചത്.