ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോറിന് വേണ്ടിയുള്ള തുരങ്ക നിർമ്മാണത്തിനായി കരാർ ക്ഷണിച്ച് നാഷണൽ ഹൈ സ്പീഡ് റെയിൽവേ കോർപറേഷൻ ലിമിറ്റഡ്. 21 കിലോമീറ്റർ നീളമുള്ള തുരങ്കപാത നിർമാണത്തിനായാണ് കരാർ ക്ഷണിച്ചത്. തുരങ്കത്തിന്റെ ഏഴ് കിലോമീറ്ററോളം സമുദ്രാന്തർഭാഗത്തായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ആദ്യ സമുദ്രഗർഭ തുരങ്കപാതയായിരിക്കുമിത്.
ബാന്ദ്ര-കുർള കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷൻ മുതൽ താനെയിലെ ശിൽഫാട്ട വരെയാണ് തുരങ്കം നിർമിക്കുന്നത്. ഭൂമി തുരക്കുന്നതിനുള്ള പ്രത്യേക യന്ത്രവും ന്യൂ ഓസ്ട്രേലിയൻ ടണലിങ് മെത്തേഡും ഡും ഉപയോഗപ്പെടുത്തിയാണ് തുരങ്കപാതയുടെ നിർമ്മാണം.
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേറിയതിനെ തുടർന്നാണ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിനായുള്ള നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായത്. അതിന് മുമ്പ് ടെൻഡറുകൾ വിളിക്കുകയും പിന്നീട് നിർമാണപ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുമായിരുന്നു. ആ ടെൻഡറുകൾ പുതിയ സർക്കാർ പുതുക്കുകയായിരുന്നു.

